'മരുന്ന് ക്ഷാമം ഒക്ടോബര്‍ 15ഓടെ പരിഹരിക്കും ; ആരോഗ്യമന്ത്രി

k muralidharan

ഡോക്ടര്‍മാരുടെ അഭാവം ഉണ്ടെന്നും ആ പ്രശ്‌നം പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഒക്ടോബര്‍ 15ഓടെ പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ചില മരുന്നുകളുടെ കുറവുണ്ട്. അത് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. 15 വരെ കാത്തിരിക്കാന്‍ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകള്‍ റെഡി പര്‍ച്ചേഴ്സില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡോക്ടര്‍മാരുടെ അഭാവം ഉണ്ടെന്നും ആ പ്രശ്‌നം പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്.


സര്‍ക്കാരില്‍ നിന്ന് 50,000 ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ വരിക എന്നും മുരളീധരന്‍ ചോദിച്ചു. ഏത് സര്‍ക്കാര്‍ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങള്‍ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങള്‍ നടത്തുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Tags