കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

google news
arrest

മാങ്കാവ് കിണാശ്ശേരിയില്‍  5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കില്‍ വളയനാട് വില്ലേജില്‍ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം  മുബാറക്ക് (31) ആണ് പിടിയിലായത്. 

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബുവിന്റെ  നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നഗരത്തില്‍ എംഡിഎം എ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. എംഡിഎംഎ ബാംഗ്ലൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നുമാണ് ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗ്ഗവും എത്തിച്ച് കോഴിക്കോട് നഗരത്തില്‍ വില്‍പ്പന നടത്തി വരുന്നതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 
പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags