പുതുക്കാട് മേഖലയില്‍ മയക്കുമരുന്ന് വേട്ട; നാലു യുവാക്കള്‍ അറസ്റ്റില്‍

google news
arrested


തൃശൂര്‍: പുതുക്കാട് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 54 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തു. നാലു യുവാക്കള്‍ പിടിയില്‍. ആമ്പല്ലൂര്‍, പാലിയേക്കര പ്രദേശങ്ങളിലായാണ് പരിശോധന നടത്തിയത്. പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപത്തു നിന്ന് എട്ടു ഗ്രാം എം.ഡി.എം.എയുമായി വല്ലച്ചിറ ആറ്റുപുറത്ത് രാഹുല്‍ (24), വല്ലച്ചിറ ചേന്നാട്ട് വീട്ടില്‍ പ്രണവ് (27) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.

ആമ്പല്ലൂര്‍ വടക്കുമുറിയില്‍ വര്‍ക്ക്‌ഷോപ്പില്‍ കച്ചവടത്തിന് 46 ഗ്രാം എം.ഡി.എം.എ. കൈവശം വച്ചതിന് കല്ലൂര്‍ നായരങ്ങാടി ആളുക്കാരന്‍ വീട്ടില്‍ റോയ് (36), ഞള്ളൂര്‍ ഇഞ്ചവടി അതുല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു. പുതുക്കാട് എസ്.എച്ച്.ഒ: സുനില്‍ദാസിന്റെ നേതൃത്വത്തിലാണ് പോലീസ് പിടികൂടിയത്.

  തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ ഉത്സവ സീസണോടനുബന്ധിച്ച് സ്ഥലത്ത് ശക്തമായ പോലീസ് പരിശോധന നടത്തിയതതോടെയാണ് പ്രതികള്‍ അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്ന് ചെറിയ സംഘങ്ങളായി പോയി കച്ചവടത്തിനായാണ് പ്രതികള്‍ എം.ഡി.എം.എ. കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Tags