ലഹരി കേസ് : നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി
Apr 19, 2025, 15:01 IST
കൊച്ചി: ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. സെക്ഷൻ 27/ 29 പ്രകാരമാണ് കേസെടുത്തത്. ഷൈനിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിക്കും. രക്തവും മുടിയും നഖവും പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 4 ദിവസം വരെ സാമ്പിളിൽ നിന്ന് മനസിലാക്കാം. ഷൈനിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
.jpg)


