ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ 30കാരൻ മുങ്ങി മരിച്ചു

dead

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂർ സ്വദേശിയും കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകനുമായ കൃഷ്ണൻ (30) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ ചാലക്കുടി കാടുകുറ്റിയിലെ അറങ്ങാലിക്കടവിലാണ് സംഭവം. കുടുംബ സുഹൃത്തുക്കളായ ആറുപേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.

tRootC1469263">

കുളിക്കുന്നതിനിടെ സംഘത്തിലെ ഒമ്പത് വയസ്സുകാരനായ കുട്ടി ഒഴുക്കിൽപ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണൻ ഒഴുക്കിൽപ്പെട്ടത്. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ കൃഷ്ണനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Tags