രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കണ്ണൂരിലെത്തും ; നാളെ ഏഴിമലയിൽ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കും
പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, ഇന്ത്യൻ നാവിക അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ എസ്.എം. ഉറൂജ് അത്തർ, ഡി.എസ്.സി സെന്റർ കമാൻഡന്റ് കേണൽ അഭിഷേക് സെൻ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി എന്നിവരും സ്വീകരണത്തിൽ പങ്കെടുക്കും.
കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നവംബർ 28ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കണ്ണൂരിലെത്തും. വൈകിട്ടോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, എംപിമാരായ കെ. സുധാകരൻ, പി. സന്തോഷ് കുമാർ, സി. സദാനന്ദൻ മാസ്റ്റർ, വി.കെ. സനോജ് എംഎൽഎ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, ഇന്ത്യൻ നാവിക അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്മിറൽ എസ്.എം. ഉറൂജ് അത്തർ, ഡി.എസ്.സി സെന്റർ കമാൻഡന്റ് കേണൽ അഭിഷേക് സെൻ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി എന്നിവരും സ്വീകരണത്തിൽ പങ്കെടുക്കും.
വിമാനത്താവളത്തിൽനിന്ന് രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിക്കും. നാളെ രാവിലെ എട്ടിന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും. ചടങ്ങുകൾക്കുശേഷം ഉച്ചയോടെ മിസോറാമിലേക്ക് മടങ്ങും.
.jpg)

