ഡ്രൈവിംഗ് സ്കൂൾ ആശാന്റെ 'പ്രണയ വലയിൽ' വീണു : വിവാഹ വാഗ്ദാനത്തിൽ കുടുക്കി കാറിൽ പീഡനം ; പ്രതി പിടിയിൽ
ആലപ്പുഴ: പ്രണയക്കുരുക്കിൽ വീഴ്ത്തി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ അറസ്റ്റിൽ.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവിനെയാണ് പോലീസ് റിമാൻഡ് ചെയ്തത്. 2023 മുതൽ തുടരുന്ന ക്രൂരതയ്ക്കൊടുവിലാണ് യുവതി പോലീസിനെ സമീപിച്ചത്.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതൽ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
.jpg)


