കുടുംബശ്രീയിൽ ഡ്രൈവർ കം സെയിൽസ്മാനാകാം
കുടുംബശ്രീയിൽ ഡ്രൈവർ കം സെയിൽസ്മാനാകാം
കുടുംബശ്രീയുടെ കീഴിലുള്ള കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ ഡ്രൈവർ കം സെയിൽസ്മാനാകാം. കേരള ചിക്കൻ ഉൽപ്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി ഒരു ഒഴിവാണ് ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായവർക്ക് മേയ് 13 മുതൽ മേയ് 28 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 21,070 രൂപവരെ ശമ്പളം ലഭിക്കും. വിൽപ്പന പ്രകടനമനുസരിച്ച് അധിക ഇൻസെന്റീവുകളും നേടാം. ജോലിസ്ഥലം കേരളത്തിലായിരിക്കും.പരസ്യം നമ്പർ 023/HR/2022/KBFPCL പ്രകാരമാണ് ഈ റിക്രൂട്ട്മെന്റ്.
യോഗ്യത
21 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.കുറഞ്ഞത് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് സഹിതം നിർബന്ധമാണ്. മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനുമുള്ള അടിസ്ഥാന പ്രാവീണ്യം ഉണ്ടായിരിക്കണം. ഡ്രൈവിംഗ് അല്ലെങ്കിൽ വിൽപ്പന മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് അല്ലെങ്കിൽ ഭക്ഷ്യോൽപ്പന്ന വിൽപ്പനയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ചുമതല
ഡ്രൈവർ കം സെയിൽസ്മാന്റെ പ്രധാന ചുമതല തണുപ്പിച്ചതും ശീതീകരിച്ചതുമായ കേരള ചിക്കൻ ഉൽപ്പന്നങ്ങൾ കടകൾ, സൂപ്പർമാർക്കറ്റുകൾ, സ്ഥാപനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കൾ എന്നിവർക്ക് വിൽക്കുകയും വിതരണം ചെയ്യുകയുമാണ്. ഉൽപ്പന്നങ്ങളുടെ കോൾഡ് ചെയിൻ നിലവാരം ഉറപ്പാക്കി, കൃത്യസമയത്ത് വിതരണം ചെയ്യണം. പുതിയ ഉപഭോക്താക്കളെ കണ്ടെത്തി വിപണി വിപുലീകരിക്കണം.
അപേക്ഷിക്കേണ്ട രീതി
താൽപ്പര്യമുള്ള യോഗ്യരായവർ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ‘Kudumbashree Broiler Farmers’ Producer Company Limited (KBFPCL) TC 94/3171, Opposite St. Anne’s Church, Palayam-Airport Road, Pallimukku, Pettah, Thiruvananthapuram 695024′ എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാ കവറിന് മുകളിൽ ‘APPLICATION FOR THE POST OF Driver cum Salesman’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ച് നിബന്ധനകൾ മനസിലാക്കേണ്ടതാണ്.
.jpg)

