ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കരയില്‍ സ്വകാര്യബസ് ട്രാൻസ്ഫോര്‍മറിലിടിച്ച് തകര്‍ന്നു
Updated: Oct 10, 2026, 15:05 IST
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു
കൊല്ലം : കൊട്ടാരക്കര കോട്ടാത്തലയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് കെഎസ്‌ഇബി ട്രാൻസ്ഫോർമറിലിടിച്ചു.ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുനിർത്തിയത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ രതീഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്‌ഇബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോർമറിലാണ് ബസ് ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ ട്രാൻസ്‌ഫോർമർ പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
.jpg)


