മലപ്പുറത്ത് ബസ് കാലിൽ കയറിയിറങ്ങി; ഡ്രൈവർക്ക് ഗുരുതര പരിക്ക്
Apr 27, 2026, 19:36 IST
ബസിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ബസ് കാലിൽ കയറിയിറങ്ങി ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ബസ് ഡ്രൈവർ പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്. ഇന്ന് ഉച്ചയോടെ മലപ്പുറം വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്.
ബസിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇതിനിടയിലാണ് കാലിൽ ബസ് കയറിയത്. അപകടത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അലവി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
.jpg)

