രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. റെ ഡ്രൈവറെ എസ്ഐടിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.
tRootC1469263">അതേസമയം രാഹുല്‍ പാലക്കയത്ത് റിസോര്‍ട്ടില്‍ എത്തിയതായി കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ കല്ലടിക്കോട് സി ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ പാലക്കയത്തെ ചില റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ചത് വ്യാജ ഫോണ്‍കാള്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്. രഹസ്യ സ്വഭാവത്തില്‍ വേണം തിരച്ചിലെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി.
.jpg)

