പിക്കപ്പും പെട്രോള്‍ ടാങ്കര്‍ ലോറിയും കൂട്ടിയിച്ച്‌ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

d

അഫ്‌സലിന്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണ്. ഭാര്യയെ ആശുപത്രിയില്‍ കാണിക്കാനായാണ് തിരുവനന്തപുരത്ത് ഫർണിച്ചർ ഇറക്കി പിക്കപ്പുമായി നേരത്തെ പുറപ്പെട്ടത്

തൃശൂർ: പിക്കപ്പും പെട്രോള്‍ ടാങ്കർ ലോറിയും കൂട്ടിയിച്ച്‌ ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ മമ്ബാട് മേപ്പാടം സ്വദേശി കാട്ടുമുണ്ട വീട്ടില്‍ പരേതയായ അബൂബക്കർ-പാത്തുമ്മക്കുട്ടി ദമ്ബതികളുടെ മകൻ അഫ്‌സല്‍ (32) ആണ് മരിച്ചത്

.തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന പിക്കപ്പും ഷൊർണൂർ ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ടാങ്കറുമാണ് ചെറുതുരുത്തി ചുങ്കത്ത് കൂട്ടിയിടിച്ചത്. 

tRootC1469263">

അഫ്‌സലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. അഫ്‌സലിന്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണ്. ഭാര്യയെ ആശുപത്രിയില്‍ കാണിക്കാനായാണ് തിരുവനന്തപുരത്ത് ഫർണിച്ചർ ഇറക്കി പിക്കപ്പുമായി നേരത്തെ പുറപ്പെട്ടത്. ഭാര്യ- ലിയ, നാലു വയസ്സുള്ള ഏദൻ യസാക്കാണ് ഏക മകൻ

Tags