ദൃശ്യ കൊലക്കേസ് ; കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതി വിനീഷ് മുംബൈയിൽ പിടിയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തടവ് ചാടിയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ വെച്ച് പിടിയിലായി. കഴിഞ്ഞ ഡിസംബറിൽ ടോയ്ലെറ്റിന്റെ ചുമര് തുരന്ന് രക്ഷപ്പെട്ട പ്രതിയെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അതീവ സുരക്ഷയുള്ള വാർഡിൽ നിന്ന് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു വിനീഷിന്റെ രക്ഷപ്പെടൽ. മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘം ഇയാളെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു കുതിരവട്ടത്തേക്ക് മാറ്റിയിരുന്നത്. എന്നാൽ ഡിസംബറിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസിന്റെ വിപുലമായ സംഘം പലയിടങ്ങളിലായി പരിശോധന നടത്തിവരികയായിരുന്നു. ഇയാളെ തിരികെ എത്തിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കോടതിയിൽ ഹാജരാക്കും.
.jpg)

