കേരളമടക്കം 3 സംസ്ഥാനങ്ങളിലും കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Final voter list for Lok Sabha elections; 6.49 lakh voters have increased
Final voter list for Lok Sabha elections; 6.49 lakh voters have increased

കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

കേരളമടക്കം 3 സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാറിലെയും എസ്‌ഐആര്‍ നടപടികള്‍ക്ക് ശേഷമുള്ള കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. നാലിടത്തും നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് കമ്മീഷന്‍ നീട്ടിയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കും. 

tRootC1469263">

നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ 97 ലക്ഷം പേരെയും ഗുജറാത്തില്‍ 73 ലക്ഷം പേരെയും പട്ടികയില്‍നിന്നും ഒഴിവാക്കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഇനിയും നീട്ടണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags