കരട് വോട്ടര്‍ പട്ടിക; അവകാശവാദങ്ങളും എതിര്‍പ്പുകളും 22 വരെ സമര്‍പ്പിക്കാം
എല്ലാ ഫോമുകളും വൈബ്സൈറ്റിൽ ലഭ്യമാണ്. ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു
കരട് വോട്ടർ പട്ടിക അവകാശവാദങ്ങളും എതിർപ്പുകളും 22 വരെ സമർപ്പിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേല്‍ക്കർ.രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് കാര്യം വ്യക്തമാക്കിയത്.
ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം. ഇതിനൊപ്പം സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം.വിദേശത്തുള്ളവർക്ക് പേരുവിവരങ്ങൾ ചേർക്കാൻ ഫോം 6 എ നൽകണം.
tRootC1469263">എല്ലാ ഫോമുകളും വൈബ്സൈറ്റിൽ ലഭ്യമാണ്. ബിഎൽഒമാരെ സമീപിച്ചും ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 നൽകണം. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭിക്കും. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്ത അപേക്ഷകരെ അദാലത്തിനു വിളിക്കും.
ഇതിനുശേഷം ഒഴിവാക്കുകയാണെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം.ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ ചീഫ് ഇലട്രൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിവരെ പട്ടികയിൽ പേര് ചേർക്കാനും മാറ്റംവരുത്താനും അവസരമുണ്ട്.
നിലവിലെ കണക്ക് പ്രകാരം 19,32,688 പേർ ഹിയറിങ്ങിന് വിധേയരാകണം ഇവർക്ക് നോട്ടീസ് നല്‍കുന്നത് പുരോഗമിക്കുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. എന്നാല്‍ നടപടികള്‍ ഇത് പോലെ തുർന്ന് പോകുകയാണെങ്കില്‍ വലിയ വിഭാഗം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് ബിജെപി ഇതര പാർട്ടികള്‍ യോഗത്തില്‍ പറഞ്ഞത്.
ഇത്രയും പേർക്ക് നോട്ടീസ് നല്‍കി ഹിയറിംഗ് നടത്താനുള്ള സമയം ഇല്ലെന്നും നോണ്‍ മാപ്പിംഗ് വിഭാഗത്തിലുള്ളവരെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികള്‍ക്ക് സഹായിക്കാൻ കഴിയുമെന്നും സിപിഐഎം നേതാവ് ഡി കെ മുരളി പറഞ്ഞു. ബിഎല്‍എ മാരുടെ കൈകളില്‍ കൃത്യമായ കണക്കുകള്‍ ഇല്ല. കമ്മീഷന്റെ വെബ് സൈറ്റില്‍ പലപ്പോഴും സാങ്കേതിക തടസ്സങ്ങളുണ്ടാകാറുണ്ട്.
.jpg)


