ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ : വിഡി സതീശൻ

vd satheesan
vd satheesan

കൊല്ലം: ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് സംഭവമെന്ന് വിഡി സതീശൻ പറഞ്ഞു. ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികൾ മറ്റൊന്നു പറയുന്നു. എന്നാൽ എഫ്ഐആറിൽ മറ്റൊന്ന് എഴുതുന്നു. എവിടെയാണ് പൊലീസ് ഉണ്ടായിരുന്നത്. ഹോം ​ഗാർഡിന് വരെ കുത്തേറ്റു. ഒരു സംരക്ഷണവും ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല, വാതിലടിച്ച് കേറി രക്ഷിപ്പെട്ടതിൽ പൊലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മൊത്തമായും കേരളത്തിലെ പൊലീസിന് നാണക്കേടുള്ള കാര്യങ്ങളാണെന്നും സതീശൻ കൊല്ലത്ത് പറഞ്ഞു.

tRootC1469263">

Tags