മണിപ്പൂർ കലാപത്തിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഡോ.വി.ശിവദാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി

google news
dfh

കണ്ണൂർ:കലാപബാധിതമായ  മണിപ്പുരിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട് വി ശിവദാസൻ എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക്‌ കത്ത് നൽകി. തീവ്ര വിഭാഗീയ അക്രമങ്ങൾ നടക്കുന്ന മണിപ്പുരിൽ പൗരന്മാരുടെ ജീവൻ അപകടത്തിലാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും  ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി പേർ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നു.

മണിപ്പുർ സർവ്വകലാശാലയിൽ ഒൻപത്‌  മലയാളി വിദ്യാർഥികളുണ്ട്‌. സംഘർഷഭരിതമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയാണ് അവരുടെ താമസസ്ഥലം. ഉടൻ നാട്ടിലേക്ക് മടങ്ങാൻ ഇവരോട്‌  അധികൃതർ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, യാത്രാമാർഗമില്ല. വിഷയത്തിൽ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് വി ശിവദാസൻ കത്തിൽ ആവശ്യപ്പെട്ടു.

Tags