സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ മുൻമന്ത്രി തോമസ് ഐസക്; ഭൂമി ഏറ്റെടുക്കൽ തീരുമാനം യു.ഡി.എഫ് സർക്കാരിന്റേതെന്ന് വിശദീകരണം

Former Minister Thomas Isaac opposes Sudha Pillai Committee report; clarifies that the decision to acquire land was taken by the UDF government

കോട്ടയം: സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനും അതിനെത്തുടർന്നുള്ള അഴിമതി ആരോപണങ്ങൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. പാഴ്ഭൂമിയാണെന്നും ഖനനം ചെയ്തതാണെന്നും വെള്ളം കെട്ടിക്കിടക്കുന്നതാണെന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അർഹതയില്ലാത്ത വില നൽകി ഭൂമി ഏറ്റെടുത്തു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ, യഥാർത്ഥത്തിൽ ഈ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്താണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ നീങ്ങിയത്. തുടർന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ മുൻ സർക്കാരിന്റെ ആ തീരുമാനം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് വെറും മൂന്ന് മാസത്തിനുള്ളിലാണ് ഉത്തരവിറങ്ങിയതെന്നും, അതാണ് ഇപ്പോൾ എൽ.ഡി.എഫിനെതിരെ അഴിമതി ആരോപണമായി ഉന്നയിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Tags