ഡോ. എം. ലീലാവതിയുടെ ആത്മകഥ 'ധ്വനിപ്രയാണം' വായനക്കാരിലേക്ക്
Sep 16, 2023, 11:22 IST

കൊച്ചി: 96 വയസ്സ് തികയുന്ന, പ്രിയ എഴുത്തുകാരി ഡോ. എം. ലീലാവതിയുടെ ആത്മകഥ 'ധ്വനിപ്രയാണം' ഡിസംബറില്‍ വായനക്കാരിലെത്തും. മാതൃഭൂമി ബുക്‌സ് ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത് .മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇതേ പേരില്‍ ടീച്ചര്‍ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണിത്.
'സാഹിത്യ നിരൂപണത്തില്‍ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങള്‍' എന്ന വിശേഷണത്തോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.ആത്മകഥയുടെ കവര്‍ റിലീസ്, ടീച്ചറുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 16-ന് സുലോചന നാലപ്പാട്ട് നിര്‍വഹിക്കും.