എല്ലാ കാലത്തും ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുകയും ആ സ്വത്വം നിലനിർത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ എം അനിരുദ്ധൻ: മുഖ്യമന്ത്രി പിണറായി വിജയൻ

Dr M Aniruddha was a person who always took pride in being an Indian and maintained that identity: Chief Minister Pinarayi Vijayan
Dr M Aniruddha was a person who always took pride in being an Indian and maintained that identity: Chief Minister Pinarayi Vijayan


എല്ലാ കാലത്തും ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുകയും ആ സ്വത്വം നിലനിർത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ എം അനിരുദ്ധനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനും ശാസ്ത്രഗവേഷകനും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവും ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ. എം. അനിരുദ്ധനെ അനുസ്മരിച്ച് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

tRootC1469263">

അധ്യാപന മേഖലയിൽ മാത്രമായി ഒതുങ്ങിനിൽക്കാതെ ഡോ. എം. അനിരുദ്ധൻ ലോകപ്രശസ്ത പോഷകാഹാര ഉൽപ്പാദകരായ സാന്റോസിന്റെ ഗവേഷണ വിഭാഗം തലവനായി മാറുകയും പിന്നീട് പോഷകാഹാര ഗവേഷണത്തിലേക്കും ഉൽപ്പാദനത്തിലേക്കും ശ്രദ്ധ തിരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം സ്വന്തമായി വ്യവസായ ശൃംഖല കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തിലെ ഗവൺമെന്റുകളുമായി എല്ലാ ഘട്ടത്തിലും നല്ല ബന്ധമാണ് ഡോ. അനിരുദ്ധൻ പുലർത്തിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ മലയാളികളുടെ ഏറ്റവും കരുത്തുറ്റ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. ദീർഘകാലം ഫൊക്കാനയുടെ പ്രസിഡന്റായി തുടർന്ന അദ്ദേഹം ജീവിതാവസാനം വരെ ആ സംഘടനയുടെ അവിഭാജ്യ ഭാഗമായി നിലകൊണ്ടു.

പോഷകാഹാര കാര്യത്തിൽ ഗവേഷകനായി നിൽക്കുക മാത്രമല്ല, വലിയ തോതിൽ പോഷകാഹാരം പ്രചരിപ്പിക്കുന്നതിന് ഒട്ടേറെ ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹം ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ കുട്ടികൾക്ക്, പ്രത്യേകിച്ച് കായിക മേഖലയിൽ ഉള്ളവർക്ക് അത്യന്തം ഗുണകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയിൽ വ്യവസായ രംഗത്ത് മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമായി കേരളത്തിലും ഒരു വ്യവസായ സ്ഥാപനം അദ്ദേഹം തുടങ്ങിയിരുന്നു.

തന്റെ ധന്യമായ ജീവിതത്തിനിടയിൽ നോർക്കയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. നല്ല നിലയിൽ ആ രംഗത്ത് സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു. മാതൃഭൂമിയായ ഇന്ത്യയുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ആ ബന്ധം എന്നും അദ്ദേഹം നിലനിർത്തിപ്പോന്നു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, എം.എം. ഹസ്സൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സെക്രട്ടറി എസ്. ഹരികിഷോർ, സി.ഇ.ഒ. അജിത് കോളശ്ശേരി, ഡോ. അനിരുദ്ധന്റെ മകനും എസ്സെൻ ന്യൂട്രിഷൻ കോർപ്പറേഷൻ പ്രസിഡന്റുമായ അരുൺ അനിരുദ്ധൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags