ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ ഹാരിസ് ചിറയ്ക്കല്‍

There is an attempt to personally attack, the office has been locked again: Harris Chirakkal
There is an attempt to personally attack, the office has been locked again: Harris Chirakkal

ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നല്‍കിയിരിക്കുന്നത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളില്‍ ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ ഹാരിസ് ചിറയ്ക്കല്‍. ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ടാണ് ഡോ ഹാരിസ് മറുപടി നല്‍കിയിരിക്കുന്നത്. 

tRootC1469263">

മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് മറുപടിയില്‍ പറയുന്നു. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഡോ ഹാരിസ് മറുപടി നല്‍കി. ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍ ആരോഗ്യ മന്ത്രിയെ ഉള്‍പ്പെടെ ചൊടിപ്പിച്ചിരുന്നു.

Tags