ഡോ. റോയ് സി ജെയുടെ മരണം; 'മരണത്തിന് തൊട്ടുമുന്‍പ് ചോദ്യം ചെയ്യലുണ്ടായിട്ടില്ല'; ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം ശരിവെച്ച് പൊലീസ്

CJ Roy

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയെ മരണത്തിന് തൊട്ടുമുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

tRootC1469263">

വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പ് വാദവും പൊലീസ് ശരിവെക്കുന്നു. രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അന്ന് നടന്നത്. ഉച്ചയോടെ ഓഫീസില്‍ എത്തിയ റോയി കോണ്‍ഫെറന്‍സ് റൂമില്‍ ഐടി ഉദ്യോഗസ്ഥസരെ കാണാമെന്ന് പറഞ്ഞ് സ്വന്തം ക്യാബിനിലേക് പോവുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് എസ്ഐടി മൊഴി രേഖപെടുത്തി.

Tags