ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

Dr. D Sajith Babu IAS new Chief Electoral Officer

തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം. കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട് ജില്ലാ കലക്ടര്‍, ദേശീയ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സപ്ലൈകോ കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

Tags