സ്ത്രീധന നിരോധന നിയമം: പരാതിപ്പെടാൻ പ്രത്യേക പോർട്ടൽ തുടങ്ങിയതായി സർക്കാർ

dowry women
dowry women

കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതി ഉന്നയിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വനിത-ശിശു വികസന വകുപ്പാണ് നടപടി സ്വീകരിച്ചത്.

സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമബിരുദധാരിയായ ടെല്‍മി ജോളി നല്‍കിയ ഹര്‍ജിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം.2004-ലെ കേരള സ്ത്രീധനനിരോധനച്ചട്ടപ്രകാരം 2021-ല്‍ എല്ലാ ജില്ലകളിലും വനിത-ശിശു വികസന ഓഫീസറെ ജില്ലാ സ്ത്രീധനനിരോധന ഓഫീസറായി നിയമിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

tRootC1469263">

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ത്രീധനം നല്‍കുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാല്‍ സ്ത്രീധനനിരോധന നിയമം കര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.
 

Tags