പാത ഇരട്ടിപ്പിക്കൽ: 11 ട്രെയിൻ സര്‍വീസുകള്‍ പൂര്‍ണമായും ,എട്ട് സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി
ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി 11 ട്രെയിൻ സർവീസുകള്‍ പൂർണമായും എട്ട് സർവീസുകള്‍ ഭാഗികമായും ആണ് റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ 11 ട്രെയിൻ സർവീസുകള്‍ പൂർണമായും റദ്ദാക്കി.കന്യാകുമാരി സെക്ഷനിലെ ഇരണിയല്‍ യാർഡിലാണ് നിർമാണപ്രവർത്തനങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി 11 ട്രെയിൻ സർവീസുകള്‍ പൂർണമായും എട്ട് സർവീസുകള്‍ ഭാഗികമായും ആണ് റദ്ദാക്കിയിരിക്കുന്നത്.
പൂർണമായി റദ്ദാക്കുന്നവ
കൊല്ലം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവില്‍ പാസഞ്ചർ, നാഗർകോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവില്‍-കൊല്ലം പാസഞ്ചർ (56102), നാഗർകോവില്‍ ജങ്ഷനില്‍നിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗർകോവില്‍-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305),
തിരുവനന്തപുരം നോർത്തില്‍നിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവില്‍ പാസഞ്ചർ (56306), നാഗർകോവിലില്‍നിന്ന് വൈകീട്ട് 6.20-ന് പുറപ്പെടേണ്ട നാഗർകോവില്‍-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തില്‍നിന്നു ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവില്‍ പാസഞ്ചർ (56310) എന്നിവ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പൂർണമായും റദ്ദാക്കും.
പുനലൂരില്‍നിന്നു രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705) ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പൂർണമായും റദ്ദാക്കും. കന്യാകുമാരി-പുനലൂർ പാസഞ്ചർ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പൂർണമായും റദ്ദാക്കും.
കന്യാകുമാരി-തിരുനെല്‍വേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും. കന്യാകുമാരിയില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു ഒന്ന്, രണ്ട് തീയതികളില്‍ പൂർണമായും റദ്ദാക്കും. കൊല്ലം ജങ്ഷനില്‍നിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305) ഒന്ന്, രണ്ട് തീയതികളില്‍ പൂർണമായും റദ്ദാക്കും.
ഭാഗികമായി റദ്ദാക്കുന്നവ
ഏപ്രില്‍ ഒന്നിനും രണ്ടിനും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജങ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് 1, 2, 3 തീയതികളില്‍ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒന്നിനും രണ്ടിനും തിരുവനന്തപുരം വരെയേയുണ്ടാകൂ.
കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്‌പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് ഷെഡ്യൂള്‍ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30-നും 31-നും പുണെയില്‍നിന്നു പുറപ്പെട്ട കന്യാകുമാരി എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലില്‍ നിർത്തും.
കന്യാകുമാരി-പുണെ ജയന്തി എക്‌സ്‌പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. ഒന്ന്, രണ്ട് തീയതികളില്‍ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് തിരുനെല്‍വേലി ജങ്ഷൻ വരെയേയുണ്ടാകൂ.
തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്‌പ്രസ് ഒന്ന്, രണ്ട് തീയതികളില്‍ തിരുനെല്‍വേലി ജങ്ഷനില്‍നിന്ന് സർവീസ് ആരംഭിക്കും.
.jpg)


