തൃശ്ശൂരില്‍ ഇരട്ടക്കൊലപാതകം: ഭാര്യയെയും നാലരവയസുള്ള മകനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗൃഹനാഥന്‍

murder

കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൃശ്ശൂരില്‍ ഭാര്യയേയും നാലരവയസുകാരന്‍ മകനേയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് ഗൃഹനാഥന്‍. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന്‍ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

Tags