വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; അപകട കാരണങ്ങള്‍ അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Double investigation into Wayanad disaster; CM says technical and legal steps will be taken to investigate the causes of the accident

തിരുവനന്തപുരം: വയനാട് കള്ളാടിയിൽ ഇന്നലെയുണ്ടായ  മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭായോഗം വിലയിരുത്തിയെന്നും അപകടമുണ്ടായതിന്റെ  കാരണങ്ങള്‍ അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.  അപകട സാധ്യത പരിശോധിച്ച ശേഷം മാത്രമേ തുരങ്കനിർമ്മാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മ്മാണത്തിനായി പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ കൊടുത്ത കര്‍ശന നിര്‍ദേശങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അപകട സാധ്യതകള്‍ ഉണ്ടോയെന്നത് പരിശോധിച്ച ശേഷമാകും പണി തുടരുക. ഇപ്പോഴത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാകുക. അപകടം ഉണ്ടായ കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി നല്‍കിയപ്പോഴുള്ള നിര്‍ദേശം പാലിക്കപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കും. ഇതു രണ്ടും രണ്ടാണ്. അതിനാല്‍ രണ്ട് അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags