ഒരു ഡോർ മാത്രം തുറക്കാം, ബാറ്ററി അഴിച്ചുമാറ്റിയ വണ്ടി, 24 മണിക്കൂർ ഡ്യൂട്ടി ; പിണറായി വിജയന്റെ വീടിന് കാവലായി വിചിത്ര പൊലീസ് സ്റ്റേഷൻ

Only one door can be opened, car with battery removed, 24-hour duty; Strange police station guards Pinarayi Vijayan's house

പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളിൽ കഴിച്ചുകൂട്ടുകയാണ് പൊലീസുകാർ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം പോയി നിയുക്ത പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പൊലീസുകാരും അവിടെ തുടരുകയാണ്. ഇവർക്ക് ശൗചാലയം പോലുമില്ല. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെ ശൗചാലയമായിരുന്നു ഉപയോഗിച്ചിരുന്നത്. പൊലീസുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു ഇത്. പിന്നീട് സമീപത്തായി ത്രിവേണി സൂപ്പർ മാർക്കറ്റ് തുറന്നതോടെ ഇവിടുത്തെ ശൗചാലയം ഉപയോഗിക്കാൻ തുടങ്ങി.

 കണ്ണൂർ : സാധാരണയായി പൊലീസ് സ്റ്റേഷനുകൾക്ക് ജീപ്പുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവിടെ ഒരു ജീപ്പുതന്നെയാണ് പൊലീസ് സ്റ്റേഷനായി മാറിയത്. ‘ജീപ്പ് സ്റ്റേഷൻ’ എന്നറിയപ്പെടുന്ന ഈ പ്രത്യേക സുരക്ഷാ സംവിധാനം വർഷങ്ങളായി ശ്രദ്ധേയമാണ്. പിണറായി വിജയന്റെ പിണറായി പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിലാണ് ഈ ജീപ്പ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഒരു വീടിന്റെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ജീപ്പിൽ തന്നെയാണ് പൊലീസുകാർ കാവൽ തുടരുന്നത്.

Fully accepting the will of the people: Election defeat should not be the last straw for either the LDF or the CPM: Pinarayi Vijayan

ഏകദേശം പത്ത് വർഷത്തോളമായി 24 മണിക്കൂറും ഊഴം വച്ച് രണ്ട് പൊലീസുകാർ ജീപ്പിനകത്തും പുറത്തുമായി ഡ്യൂട്ടിയിലുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ ഈ കാവൽ ഏർപ്പെടുത്തിയതെന്നും പിന്നീട് അത് സ്ഥിര സംവിധാനമായി മാറിയതുമാണ്.

ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ എആർ ക്യാംപിലെ ആറ് പൊലീസുകാരാണ് റസിഡന്റ് ജോലിക്കുണ്ടാകുക. ചിലപ്പോൾ പിണറായി സ്റ്റേഷനിലെ ഉദ്യോഗസ്ഥരേയും നിയോഗിക്കാറുണ്ട്. ഒരേസമയം രണ്ട് പൊലീസുകാർക്കും ഒരു എസ്ഐക്കുമാണ് ഡ്യൂട്ടി. ജീപ്പിന്റെ വലതുഭാഗം മതിലിനോട് അടുപ്പിച്ചിരിക്കുന്നതിനാൽ ഇടതുഡോർ മാത്രമേ തുറക്കാനാകൂ. ബാറ്ററി അഴിച്ചുമാറ്റിയ നിലയിലാണ്. വണ്ടി കേടായതിനാൽ ഓടിക്കാനാകില്ല. 2014 മോഡൽ കെ.എൽ.01 ബി.ആർ.9569 ജീപ്പാണ് ‘പൊലീസ് സ്റ്റേഷനാ’യി ഉപയോഗിക്കുന്നത്.

ALSO READ : വലിയ സുരക്ഷാ സന്നാഹങ്ങളോ അകമ്പടിയോ ഇല്ല, സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി വിജയൻ ; ചിത്രം വൈറൽ

Tags