വിഷമിക്കണ്ട ബേബി..നമ്മുടെ കയ്യില്‍ എല്ലാ തെളുവുമുണ്ട്..,ഷിയാസ് കരീമിന് പിന്തുണയുമായി ഭാര്യ ദര്‍ഫ
'വിഷമിക്കണ്ട ബേബി..നമ്മുടെ കയ്യില്‍ എല്ലാ തെളുവുമുണ്ട്. അതുമായി നമുക്ക് മുന്നോട്ട് പോകാം', എന്നാണ് ഷിയാസിനോടായി ദർഫ കുറിച്ചത്.
ലൈഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് ഷിയാസ് കരീമിനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിൽ പൂർണ പിന്തുണയുമായി ഭാര്യ ദർഫ. ഷിയാസിന്റെ വീഡിയോയ്ക്ക് താഴേ കമന്റായാണ് ദർഫ പിന്തുണ അറിയിച്ചത്.
'വിഷമിക്കണ്ട ബേബി..നമ്മുടെ കയ്യില്‍ എല്ലാ തെളുവുമുണ്ട്. അതുമായി നമുക്ക് മുന്നോട്ട് പോകാം', എന്നാണ് ഷിയാസിനോടായി ദർഫ കുറിച്ചത്. അവിടുന്നും, ഇവിടുന്നും എടുത്ത് ഒരു റെക്കോര്‍ഡാക്കിയതാണ് ആ വോയ്‌സ് ക്ലിപ്പെന്നും അധികം വൈകാതെ എല്ലാം തെളിയുമെന്നും അവര്‍ മറുപടിയായി കുറിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ദർഫ കുറിച്ചത്
ഞങ്ങളുടെ കൂടെയുള്ള ഈ പ്രായമായ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു. 'ഭര്‍ത്താവ് ഇട്ടിട്ട് പോയി, കാമുകന്റെ കൂടെ മക്കളും പോയി, ഉമ്മ വീട്ടില്‍ കയറ്റില്ല. എനിക്ക് ആരുമില്ല. ഷിയാസ് എനിക്ക് എന്റെ മൂത്ത മകനെപ്പോലെയാണ്. നിബാസ് രണ്ടാമത്തെ മകനും. ദര്‍ഫയ്ക്ക് എന്റെ മകളുടെ പ്രായം'. മോളാണ് പോലും. ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും.
സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍. അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. എന്തായാലും നന്നായിട്ടുണ്ട്. ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്‌കര്‍ ആയിട്ട് വെച്ചോ, പാവം കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല. പീഡനം ആസ്വദിച്ച് നമ്മുടെ കൂടെ എല്ലായിടത്തും വന്നു നടന്ന ഇവർക്ക് ഇപ്പോള്‍ പാവം കല്യാണം കഴിഞ്ഞത് പോലും അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്.
.jpg)

