റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ നുഴഞ്ഞു കയറണ്ട.., ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

f

റെയില്‍വേയുടെ പരാതിയില്‍ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം : റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.റെയില്‍വേ ഗേറ്റുകള്‍ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

റെയില്‍വേയുടെ പരാതിയില്‍ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ നല്‍കുന്ന പരാതിയില്‍ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.

Tags