'രണ്ട് വള്ളത്തില്‍ കാല് വെക്കരുത്'; പിഎം ശ്രീയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

priyanka gandhi
priyanka gandhi

ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിയണമെന്നും നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയണമെന്നും പ്രിയങ്ക പറഞ്ഞു.

പിഎം ശ്രീയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം പി പ്രിയങ്ക ഗാന്ധി. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോളും വ്യക്തതയില്ലെന്നും രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിയണമെന്നും നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയണമെന്നും പ്രിയങ്ക പറഞ്ഞു.

tRootC1469263">

കൂടാതെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ബീഹാര്‍ മോഡല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിനെതിരെ പോരാടിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Tags