കുട മറക്കല്ലേ..രണ്ടു ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

rain

കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴയെത്തുക.

തിരുവനന്തപുരം: കേരളത്തിലെ രണ്ടു ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴയെത്തുക.

ഈ ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags