'എല്ലായിടത്തും മൈക്കും കൊണ്ട് വരണ്ട' ; മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ്

Police raid on Reporter channel; Chief Minister VD Satheesan justifies it

മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ്. മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതികരണം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ എത്തുകയും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് വലിയ വാർത്തയാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Tags