മകളുടെ വിവാഹം രാഷ്ട്രീയവത്കരിക്കരുത്: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബി. ഗോപാലകൃഷ്ണൻ

Don't politicize your daughter's marriage: B. Gopalakrishnan responds to cyber attack against Mammootty

തൃശൂർ: മകളുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. സിനിമാ താരം മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ യഥാർത്ഥ സിപിഎം പ്രവർത്തകരാണെന്ന് കരുതുന്നില്ലെന്നും, സിപിഎം പ്രവർത്തകരെന്ന വ്യാജേന നടത്തുന്ന പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയെ സൈബറിടങ്ങളിൽ ആക്രമിക്കുന്നതിലൂടെ സിപിഎം തന്നെയാണ് ചെറുതാകുന്നത്. ഇതിനു പിന്നിൽ സിപിഎം നേതാക്കളാണെന്ന് കരുതുന്നില്ല. തന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെങ്കിലും വ്യക്തിബന്ധങ്ങൾക്ക് വലിയ വില നൽകുന്ന ആളാണ് താനെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.കഴിഞ്ഞ ദിവസമായിരുന്നു ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹം. ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്ന മമ്മൂട്ടി പങ്കെടുക്കാനായി പുറപ്പെട്ടെങ്കിലും ആലുവ പാലത്തിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം തിരികെ പോകേണ്ടി വരികയായിരുന്നു. തുടർന്നാണ് അദ്ദേഹം ഗോപാലകൃഷ്ണന്റെ ചേറൂർ ഗാന്ധിനഗറിലുള്ള വസതിയിലെത്തി നവദമ്പതികളെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചത്. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

Tags