ലഹരിയുമായി പിടിക്കപ്പെട്ട 'ഡോണ്‍' സഞ്ജുവിന് ഉണ്ടായിരുന്നത് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്
സിനിമാ മേഖലയില്‍ ഉള്ളവരുമായി അടക്കം സഞ്ജുവിന് അടുത്ത ബന്ധമുണ്ട്.
കല്ലമ്പലത്ത് നിന്ന് ലഹരിയുമായി പിടിക്കപ്പെട്ട 'ഡോണ്‍' സഞ്ജുവിന് ഉണ്ടായിരുന്നത് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്. സിനിമാ മേഖലയില്‍ ഉള്ളവരുമായി അടക്കം സഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ സിനിമയിലെ യുവതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചു.
tRootC1469263">സഞ്ജു ഒമാനില്‍ നിന്നെത്തിച്ചത് ഗുണനിലവാരം കൂടിയ എംഡിഎംഎയാണ്. ഇത് വില്‍ക്കുന്നത് പ്രധാനപ്പെട്ട ആളുകള്‍ക്കായിരിക്കും എന്നാണ് പൊലീസ് നിഗമനം. ഈ വര്‍ഷം മാത്രം സഞ്ജു നാല് തവണ ഒമാനിലേക്ക് പോയി. ഈ യാത്രകളിലും എംഡിഎംഎ കടത്തിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വന്‍ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാല്‍ കിലോ എംഡിഎംഎയുമായാണ് സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.
.jpg)


