കാസര്‍ഗോഡ് ജില്ലയില്‍ ഗാര്‍ഹിക പീഡന കേസുകള്‍ കൂടുന്നു: വനിതാ കമ്മിഷന്‍

google news
dsg


കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ ഗാര്‍ഹിക പീഡന കേസുകള്‍ കൂടുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍ഗോഡ് ജില്ലാതല സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

ഗാര്‍ഹിക പീഡനം കൂടുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ബോധവത്കരണ ക്ലാസുകള്‍ നല്‍കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്ന സ്ഥിതിയും ഇന്ന് കൂടുതലാണ്. ഇതിനെതിരെ ജില്ലയിലെ തീരദേശ മേഖലയിലും ആദിവാസി മേഖലയിലും രണ്ട് ഇടങ്ങളിലായി അടുത്ത മാസം ക്യാമ്പ് നടത്തും. സിംഗിള്‍ വുമണ്‍ പബ്ലിക് ഹിയറിംഗ് ഈ മാസം 25ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടത്തുമെന്നും വനിത കമ്മിഷനംഗം പറഞ്ഞു.


കാസര്‍ഗോഡ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിംഗില്‍ 20 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 14 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.  വനിതാ സെല്‍ സി.ഐ വി. സീത, അഡ്വ. ഇന്ദിരാവതി, സിപിഒ കെ.എസ്. ഷീമ, ബിജു ശ്രീധരന്‍, വി.എസ്. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags