എത്ര സ്പാകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് രേഖകള്‍ പരിശോധിക്കും, കര്‍ശന നടപടികളുണ്ടാകുമെന്ന് മേയര്‍ വി വി രാജേഷ്
Updated: Feb 9, 2026, 08:22 IST
ചില ഗുണ്ടകള്‍ സ്പാകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടന്ന വിവരമുണ്ട്.
അനധികൃത സ്പാ വിഷയത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍. എത്ര സ്പാകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് രേഖകള്‍ പരിശോധിക്കുമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു.
ചില ഗുണ്ടകള്‍ സ്പാകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടന്ന വിവരമുണ്ട്. ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും. ക്രോസ് മസാജിംഗ് അനുവദിക്കില്ല. പരിശീലനം നേടിയവര്‍ സ്പാലുണ്ടാകണം. ഈ നഗരത്തെ മോശമാക്കാന്‍ കഴിയില്ല. പൊലീസാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെടുക്കേണ്ടതെന്നും മേയര്‍ വ്യക്തമാക്കി.
tRootC1469263">.jpg)


