അമുസ്ലിം അംഗങ്ങളുടെ ഒഴിവ് നികത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് രേഖകൾ; ചർച്ചയായി രണ്ടാം പിണറായി സർക്കാരിന്റെ ഉത്തരവ്
മലപ്പുറം : വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനെ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ അനുകൂലിച്ചെന്നു പ്രതിപക്ഷം ആരോപിക്കുന്നതിനിടെ ചർച്ചയായി രണ്ടാം പിണറായി സർക്കാരിന്റെ ഉത്തരവ്. രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവ് ഉടൻ നികത്താമെന്ന് ഉത്തരവിൽതന്നെ വ്യക്തമാക്കിയാണ് നിയ മസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നു രേഖകൾ. വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ 11 അംഗങ്ങൾ വേണം. കഴിഞ്ഞ ഫെബ്രുവരി 4നാണ് 9 അംഗ ങ്ങളെ ഉൾപ്പെടുത്തി എൽഡിഎഫ് സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചത്.
2 പേരുടെ ഒഴിവ് ഉടൻ നികത്തു മെന്ന് ഉത്തരവിൽതന്നെ വ്യക്തമാക്കുകയും ചെയ്തു. വഖഫ് ഭേദഗതി നിയമ പ്രകാരം 2 അമുസ്ലിം അംഗങ്ങൾ ബോർഡിൽ നിർബന്ധമാണ്. വഖഫ് ബോർഡിൻ്റെ കാലാവധി അവസാനിച്ചതിനാൽ പുനഃസംഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്. നേരത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുപ്പിലൂടെയാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ പുതിയ നിയ മപ്രകാരം സർക്കാർ നാമനിർദേശമാണ്.
സെക്‌ഷൻ 14ൽ തന്നെയാണ് 2 അംഗ ങ്ങൾ അമുസ്ലിംകളാകണമെന്ന വ്യവസ്ഥയുള്ളത്.
പുതിയ നിയമത്തിലെ വ്യവസ്ഥകളോടുള്ള സർക്കാരിന്റെ എതിർപ്പ് ആത്മാർഥമായിരുന്നെങ്കിൽ, കാര്യങ്ങ ളിൽ വ്യക്തത വരുന്നതുവരെ താൽ ക്കാലിക സംവിധാനം ഏർപ്പെടുത്താമാ യിരുന്നെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, കേന്ദ്ര നിയമപ്ര കാരം പുനഃസംഘടിപ്പിക്കുകയും അതിൽ അമുസ്‌ലിം അംഗങ്ങൾ വേണ മെന്ന വ്യവസ്ഥ മാത്രം ഒഴിവാക്കുകയുമാണ് ഇടതുപക്ഷം ചെയ്തത്.
തിരഞ്ഞടുപ്പ് അടിസ്ഥാനത്തിൽ വഖഫ് ബോർഡ് നിലവിൽ വരുമ്പോൾ ഭരണപക്ഷ ത്തായാലും പ്രതിപക്ഷത്തായാലും മുസ്ലിം ലീഗിന് നിർണായക പ്രാതിനിധ്യം ലഭിക്കാറുണ്ട്. പൂർണമായും നാമ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രൂ പീകരിച്ച നിലവിലെ ബോർഡിൽ ലീഗിന് ഒരു പ്രതിനിധി പോലുമില്ല. നിലവിലെ ബോർഡിൽ മുതവല്ലി, മതപണ്ഡിതൻ തുടങ്ങിയ ചില വിഭാഗങ്ങളിൽ എൽഡിഎഫ് സർക്കാർ നാമനിർദേശം ചെയ്തവർ അതിനു യോഗ്യരല്ലെന്നാണ് യുഡിഎഫിന്റെ നിലപാട്.
എന്നാൽ, വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ലീഗ് ഉൾപ്പെടെ നൽകിയ ഹർജികളിൽ തീർപ്പുണ്ടാകുന്നതുവരെ പുനഃസംഘടന വേണ്ടെന്നായിരുന്നു ധാരണ. പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിലെത്തിയതോടെ കോടതിയിടപെടലിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക
.jpg)

