സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ നടപടികളില്‍ ദുരൂഹത

Sabarimala latest photos
Sabarimala latest photos

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ നടപടികളില്‍ അടിമുടി ദുരൂഹത. സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ കാണാനില്ല. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബന്ധങ്ങളാണ് അന്വേഷിക്കുന്നത്. ഇതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എച്ച്.വെങ്കിടേഷ് ഇന്ന് സന്നിധാനത്തെത്തും.

tRootC1469263">

അതേസമയം ശബരിമല സ്വര്‍ണമോഷണത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിപ്പട്ടികയില്‍പ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും. ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തിലായിരിക്കും ഈ തീരുമാനങ്ങള്‍ കൈക്കൊള്ളുക.

Tags