ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്ക് തുടരും ; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎയുടെ മാര്‍ച്ച്
May 11, 2023, 07:19 IST

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയില്‍ ഡിജിപി ഹാജരാകും.
ഡോക്ടര്‍ വന്ദനാ ദാസിന്റെ ദാരണുമായ കൊലപാതകത്തിനിടയാക്കിയ സാഹചര്യമാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് രാവിലെ പത്തിന് പ്രത്യേക സിറ്റിങ് നടത്തുന്നത്. സംസ്ഥാന പൊലീസ് മേധാവിയോട് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ടും നല്‍കണം. ഡോക്ടര്‍റുടെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റി എന്ന പ്രാഥമിക വിലയിരുത്തലാണ് ഇന്നലത്തെ സിറ്റിങ്ങില്‍ കോടതിക്കുണ്ടായിരുന്നത്