ഡോക്ടര്‍മാര്‍ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തില്‍; കാസര്‍കോട് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

health centre

ഇന്നുമുതല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി അധികൃതര്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് മലയോര മേഖലയിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആശുപത്രിയില്‍ ഉണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയില്‍ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഇന്നുമുതല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി അധികൃതര്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മൂന്ന് ഡോക്ടര്‍മാരും രാജിവച്ച് പോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, രോഗികളുടെ ദുരിതം ഒഴിവാക്കാന്‍ നാളെ ദേശീയ ആരോഗ്യ മിഷനില്‍ നിന്ന് ഒരു ഡോക്ടറെ പുതിയതായി നിയമിക്കുമെന്നും ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.

Tags