തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; രോഗി അറസ്റ്റില്‍

google news
police8

ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീര്‍. കിടപ്പ് രോഗിയായ സുധീര്‍ റസിഡന്റ് ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ചികിത്സ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ സുധീര്‍ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെന്നാണ് പരാതി.

Tags