തെളിവെടുപ്പ്; ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ കുടവട്ടൂരിലെ വീട്ടിലെത്തിച്ചു

google news
vandana
സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ  കേസിലെ പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്.

സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും.

 ഇവിടെ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പൊലീസ് ചോദിച്ചറി‍ഞ്ഞു. കാലിന് പരിക്ക് സംഭവിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

സംഭവസ്ഥലത്തുണ്ടായിരുന്നു അയൽവാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ സന്ദീപിന്റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ ഏഴ് ഡോക്ടറർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Tags