ആലപ്പുഴയില്‍ സ്വകാര്യ ക്ലിനിക്കില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

doctor

ക്ലിനിക്കില്‍ ഒ.പി വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു


ആലപ്പുഴയില്‍ സ്വകാര്യ ക്ലിനിക്കില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലെ ഡോക്ടറായ തൃശൂര്‍ സ്വദേശി ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്.

ക്ലിനിക്കില്‍ ഒ.പി വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags