ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്നുണ്ടോ? കേരള സര്‍ക്കാര്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടല്‍

jawan

സ്വകാര്യ ബ്രാന്‍ഡുകളെ മറികടന്ന് ജവാന് മുന്‍ഗണന നല്‍കുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കുന്നുവെന്നും ബെവ്കോ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്റെ ആരോപണം.

മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്ന കേരള സര്‍ക്കാര്‍ നയം പരിശോധിക്കാന്‍ സുപ്രീംകോടതി. കേരള ബിവറേജസ് കോര്‍പ്പറേഷനും ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനും കോടതി നോട്ടീസ് നല്‍കി. മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്.

സ്വകാര്യ ബ്രാന്‍ഡുകളെ മറികടന്ന് ജവാന് മുന്‍ഗണന നല്‍കുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കുന്നുവെന്നും ബെവ്കോ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് മദ്യനിര്‍മാതാക്കളുടെ കോണ്‍ഫെഡറേഷന്റെ ആരോപണം. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജവാന് മുന്‍ഗണന നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് നേരത്തെ സിസിഐയും എന്‍സിഎല്‍എടിയും സ്വീകരിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.

Tags