വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജാഗ്രതാ നിര്‍ദേശം നൽകി ഇടുക്കി ജില്ലാ കളക്ടർ

Do not go out from 6 pm to 6 am; Idukki District Collector issues alert in case of wild elephant attack
കട്ടപ്പന: ഇടുക്കിയുടെ വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ വൈകീട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം നൽകി ജില്ലാ കളക്ടർ. രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

ചിന്നക്കനാലില്‍ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ചിന്നക്കനാലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

Tags