സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ ? ഒഴിവുകൾ നികത്താനായുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിച്ചിട്ടുണ്ട് ; കെ. മുരളീധരൻ

'The arrangement of sleeping on the floor in medical colleges should end, this should not be made a health department': Minister K Muraleedharan wants changes in infrastructure

 കേരളത്തിലെ നാല് ജില്ലകളിൽ ഡിഎംഒ ഇല്ലാത്ത സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി കെ. മുരളീധരൻ. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഡിപിസി (ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി) ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് കയ്യിൽ കിട്ടിയതെന്നും, ഒഴിവുകൾ നികത്താനായുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ ഘടകമാണെന്നും അതിൽ താൻ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ നിലവിൽ സർക്കാർ ഭയപ്പെടുന്നത് നഗരത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാത്ത അവസ്ഥയെയാണെന്ന് മുരളീധരൻ ചൂണ്ടിക്കാണിച്ചു. കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുമെന്നും അത് നിയന്ത്രിക്കാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരസഭയിലെ അവിശ്വാസപ്രമേയം പാർലമെന്ററി പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അത് അതിന്റെ വഴിക്ക് തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags