കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടി അധികാരത്തിലെത്തും : ഡി കെ ശിവകുമാർ
തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ശിവകുമാർ പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോൺഗ്രസിനുണ്ട്. കർണാടകയിലും തെലങ്കാനയിലും ഇതൊക്കെ നടപ്പിലായിട്ടുണ്ട് എന്നും ശിവകുമാർ പറഞ്ഞു.
സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെ ഭാഗമാണെന്നും എന്നാൽ അവയിലൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല എന്നും ശിവകുമാർ പറഞ്ഞു.
.jpg)


