'ഡിജെ പാര്‍ട്ടികള്‍ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണം'; കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്കും ബാറുകള്‍ക്കും കര്‍ശന നിയന്ത്രണം
ബാറുകള്‍ രാത്രി 12 മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും എറണാകുളം സെന്‍ട്രല്‍ എസിപി നിര്‍ദ്ദേശം നല്‍കി.
കൊച്ചി: എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്കും ബാറുകള്‍ക്കും കര്‍ശന നിയന്ത്രണം . ഡിജെ പാര്‍ട്ടികള്‍ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.
ഇതിനുപുറമെ, ബാറുകള്‍ രാത്രി 12 മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും എറണാകുളം സെന്‍ട്രല്‍ എസിപി നിര്‍ദ്ദേശം നല്‍കി. ഡിജെ പാര്‍ട്ടികള്‍ പലപ്പോഴും പുലര്‍ച്ചെ വരെ നീണ്ടുപോകുന്നതും ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും കാരണമാകുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി.
ഇത്തരം ആഘോഷങ്ങളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും നടക്കുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളും ലഹരിവിരുദ്ധ നടപടികളും മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ പോലിസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.
.jpg)

