വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ദുരൂഹത; ജോണ്‍ ബ്രിട്ടാസ് എംപി

john brittas

ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോയി അദാനിയുടെ ആളുകളെ വി ഡി സതീശന്‍ കണ്ടിരുന്നു. എന്തിനാണ് ഇത്ര ധൃതി പിടിച്ച് ചാര്‍ട്ടേര്‍ഡ് വിമാനമെടുത്ത് മംഗലാപുരത്തേക്ക് പോയത്?

വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ നടപടിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജി കാര്‍ത്തികേയനെ പോലെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മരുമകളെ രായ്ക്ക് രാമായനം മാറ്റാന്‍ എന്തായിരുന്നു വി ഡി സതീശന് ധൃതിയെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ചെവിയില്‍ ഇരമ്പുന്ന വലിയ സംശയമായി മാറാന്‍ പോകുന്ന സംഭവമാണിതെന്നും വി ഡി സതീശന്റെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുളള അടിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

'വിഴിഞ്ഞത്തില്‍ വി ഡി സതീശന് ഒരു ആശയക്കുഴപ്പവുമില്ല. അധികാരത്തില്‍ വരികയാണെങ്കില്‍ അദാനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഗൂഢാലോചന നടന്നിരുന്നു. ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോയി അദാനിയുടെ ആളുകളെ വി ഡി സതീശന്‍ കണ്ടിരുന്നു. എന്തിനാണ് ഇത്ര ധൃതി പിടിച്ച് ചാര്‍ട്ടേര്‍ഡ് വിമാനമെടുത്ത് മംഗലാപുരത്തേക്ക് പോയത്? എന്തിനാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തന്നെ പോയത്? വിമാനത്തില്‍ പോകാന്‍ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് പറയണം. ആരാണ് വിമാനത്തിന് പണം മുടക്കിയത്? ആരാണ് ആര്യാടന്റെ ആ ബന്ധു? ജീവിച്ചിരിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാന്‍ പോയത്': ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചിരുന്നു

Tags